വാരാണസി: ബിജെപി നേതാവ് അനധികൃതമായി നിർമിച്ച ഓഫീസ് കെട്ടിടം ജില്ലാ ഭരണകൂടം ജെസിബികൊണ്ട് ഇടിച്ചുനിരത്തി.
സികറൗളിലെ വരുണ എൻക്ലേ വ് സൊസൈറ്റിയുടെ ഭൂമിയിൽ ബിജെപി വാരാണസി ജില്ലാ ഉപാധ്യക്ഷൻ അഖണ്ഡ് സിംഗ് എന്ന സത്യപ്രകാശ് സിംഗ് നിർമിച്ച കെട്ടിടമാണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്.
കെട്ടിടം നിർമിക്കുന്നതിനെതിരേ രണ്ടുദിവസമായി പ്രദേശവാസികൾ സമരത്തിലായിരുന്നു. വരുണ എൻക്ലൈവ് സൊസൈറ്റിയിലെ യുവതിയുടെ പരാതിയിൽ വാരാണസി ഡെവലപ്മെന്റ് അഥോറിറ്റി(വിഡിഎ) വൈസ് ചെയർമാൻ, സോണൽ ഓഫീസർ എന്നിവരുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
യുപിയിൽ ബിജെപി നേതാവിന്റെ അനധികൃത ഓഫീസ് ഇടിച്ചു നിരത്തി
01:08 AM Aug 12, 2022 | Deepika.com