ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപക തുടർ പ്രക്ഷോഭത്തിന്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ചന്തകളുടെ മുന്നിലായി ബുധനാഴ്ച മുതൽ 23 വരെ പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് എഐസിസി വക്താവും മുൻ കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രതിഷേധ പരിപാടികളുടെ സമാപനം കുറിച്ചു ഡൽഹി രാംലീല മൈതാനിയിൽ 28ന് വിലക്കയറ്റത്തിനെതിരേ ജനകീയ യുദ്ധമെന്ന നിലയിൽ "മെഹൻഗായി പർ ഹല്ല ബോൽ’ - എന്ന പേരിൽ വൻ റാലി നടത്തും. രാഹുൽ ഗാന്ധി അടക്കം കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കൾ റാലിയിൽ പ്രസംഗിക്കും. ഇതേ ദിവസം സംസ്ഥാനങ്ങളിൽ "മെഹൻഗായി പർ ഹല്ല ബോൽ- ചലോ ദില്ലി' റാലികളും സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. കഴിഞ്ഞ അഞ്ചു മുതൽ രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര, എംപിമാർ എന്നിവർ ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തി അറസ്റ്റു വരിച്ചതിന്റെ തുടർച്ചയാണ് സമരപരിപാടികൾ.
മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് രൂക്ഷമായ വിലക്കയറ്റത്തിനു കാരണമെന്ന് ജയ്റാം കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപക തുടർ പ്രക്ഷോഭത്തിന്
01:08 AM Aug 12, 2022 | Deepika.com