മംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്നു കരുതുന്ന മൂന്നു പേര് കര്‍ണാടക പോലീസിന്റെ പിടിയിലായി.
സുള്ള്യ സ്വദേശികളായ ഷിഹാബ് (33), റിയാസ് (27), ബഷീര്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടോടെ തലപ്പാടി ചെക്ക്പോസ്റ്റിനു സമീപത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എഡിജിപി അലോക് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍, കാസര്‍ഗോഡ് ജില്ലയില്‍നിന്നു കസ്റ്റഡിയിലെടുത്ത പ്രതികളെ തലപ്പാടിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന. ബേക്കലിനു സമീപം ഒരു മോസ്കിലായിരുന്നു ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും കര്‍ണാടകയിലേക്കു പോകുന്നതിനിടെയാണു പിടിയിലായതെന്നുമാണു പോലീസിന്റെ വിശദീകരണം.
പ്രവീണ്‍ നെട്ടാരു വധം: മുഖ്യപ്രതികളായ മൂന്നു പേര് അറസ്റ്റില്‍
01:08 AM Aug 12, 2022 | Deepika.com