ന്യൂഡൽഹി: കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 21ന്. രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. ഗാന്ധി കുടുംബത്തിന് വെളിയിൽനിന്നുള്ള നേതാവിന് അധ്യക്ഷസ്ഥാനം നൽകുന്നതിനുള്ള ചർച്ചകൾപുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോണ്ഗ്രസ് നേതാക്കൾ സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തിരക്കുകളിലാണ്.
കോണ്ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 21ന്
01:43 AM Aug 11, 2022 | Deepika.com