ചെന്നൈ: മുൻ തമിഴ്നാട് എംപി കെ. മായാതേവർ (87) അന്തരിച്ചു. 1973 ൽ ദിണ്ഡിഗൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അഭിഭാഷകൻകൂടിയായ മായാതേവറിലൂടെയാണ് അണ്ണാ ഡിഎംകെ ലോക്സഭയിൽ അക്കൗണ്ട് തുറന്നത്.
പാർട്ടിസ്ഥാപകൻ അന്തരിച്ച എം.ജി.ആർ നേരിട്ട് മായാതേവരെ സ്ഥാനാർഥിയായി തെരഞ്ഞെടുക്കുകയായിരുന്നു. സ്ഥാനാർഥിക്കു ലഭിച്ച "രണ്ടില’ ചിഹ്നം പിന്നീട് പാർട്ടിയുടെ ഔദ്യോഗികചിഹ്നമായി.
തമിഴ്നാട് മുൻ എംപി മായാതേവർ അന്തരിച്ചു
01:13 AM Aug 10, 2022 | Deepika.com