ബിർഭും: പശ്ചിമബംഗാളിലെ ബിർഭുമിൽ ഓട്ടോറിക്ഷയിൽ ബസ് പാഞ്ഞുകയറി എട്ട് സ്ത്രീകളുൾപ്പെടെ ഒന്പതുപേർ മരിച്ചു. ദേശീയപാത 60 ൽ റാണിഗഞ്ച്-മോർഗ്രാം മേഖലയിലാണ് അപകടം.
ഗോത്രവർഗക്കാരായ കർഷകത്തൊഴിലാളികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. പശ്ചിമബംഗാൾ സർക്കാരിന്റെ ബസ് ഓട്ടോറിക്ഷയിലേക്കു പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.
പശ്ചിമബംഗാളിൽ ഓട്ടോറിക്ഷ ബസിലിടിച്ച് ഒന്പതുപേർ മരിച്ചു
01:13 AM Aug 10, 2022 | Deepika.com