ചണ്ഡിഗഡ്: ശൗര്യചക്ര പുരസ്കാരജേതാവ് ബൽവീന്ദർ സിംഗ് സന്ധുവിന്റെ കൊലപാതകം ആസൂത്രണംചെയ്തയാളുൾപ്പെടെ മൂന്നുപേരെ അറസ്റ്റ്ചെയ്തതായി പഞ്ചാബ് പോലീസ്. മുഖ്യസൂത്രധാരനായ ബാബ എന്നറിയപ്പെടുന്ന ഗൗരീന്ദർ സിംഗിനെ തരൻതരൻ ജില്ലയിൽനിന്ന് അറസ്റ്റ്ചെയ്യുകയായിരുന്നുവെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
സഹായികളായ കാല എന്ന സന്ദീപ് സിംഗ്, റൺദാവ എന്നറിയപ്പെടുന്ന ഗുർപ്രീത് സിംഗ് എന്നിവരെയും പിടികൂടി. ഒരു ഹാൻഡ്ഗ്രനേഡും ആർഡിഎക്സ് ഘടിപ്പിച്ച സ്ഫോടകവസ്തുവും പിസ്റ്റലുകളും പണവും പിടിച്ചെടുക്കുകയും ചെയ്തു.
ശൗര്യചക്ര പുരസ്കാര ജേതാവിന്റെ കൊലപാതകം: സൂത്രധാരൻ പിടിയിൽ
01:13 AM Aug 10, 2022 | Deepika.com