പ്രതിപക്ഷത്തിന്റെ കരുത്തുകൂടിയെന്നു ഡിഎംകെ
01:13 AM Aug 10, 2022 | Deepika.com
ചെന്നൈ: എൻഡിഎ സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാറിന്റെ നിലപാട് ദേശീയതലത്തിൽ ബിജെപിക്കെതിരേയുള്ള പോരാട്ടത്തിനു ശ്രമിക്കുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിലപാടിന് കരുത്തുപകരുമെന്നു ഡിഎംകെ. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്പേ പ്രതിപക്ഷ ഐക്യത്തിനു എം.കെ. സ്റ്റാലിൻ ശ്രമിച്ചുവെന്ന് ഡിഎംകെ സംഘടനാസെക്രട്ടറി ആർ.എസ്. ഭാരതി ചൂണ്ടിക്കാട്ടി.