ന്യൂഡൽഹി: ജെഇഇ മെയിൻ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചേരംവേലി ഉൾപ്പെടെ 24 പേർ മുഴുവൻ സ്കോറും നേടി.
ആന്ധ്രാപ്രദേശ്, തെലുങ്കാന (അഞ്ച് വീതം), രാജസ്ഥാൻ (നാല്), ഹരിയാന, മഹാരാഷ്ട്ര, ആസാം, ബിഹാർ, പഞ്ചാബ്, കർണാടക, ജാർഖണ്ഡ് (ഒന്നു വീതം) എന്നിവിടങ്ങളിൽ നിന്നുള്ളവരാണു മറ്റുള്ളവർ. വിശദവിവരങ്ങൾക്ക്: jeemain.nta.nic.in, nta.ac.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കാം. ബിആർക്ക്, ബി പ്ലാനിംഗ് എന്നിവയുടെ ഫലം പ്രത്യേകം പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു.
സിയുഇടി പിജി പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ
ന്യൂഡൽഹി: 2022-23 അധ്യയന വർഷത്തിലെ കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനപരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ 11 വരെ നടക്കുമെന്ന് എൻടിഎ അറിയിച്ചു.
ഇന്ത്യയിലും വിദേശത്തുമായി 3.57 ലക്ഷം കുട്ടികൾ പരീക്ഷയെഴുതും. വിശദവിവരങ്ങൾക്ക് cuet-pg@nta.ac.in,www. nta.ac. in,cuet.nta. nic.in സൈറ്റുകൾ സന്ദർശിക്കാം.
ജെഇഇ മെയിൻ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
02:07 AM Aug 09, 2022 | Deepika.com