ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുമായി സൂപ്പർതാരം രജനീകാന്ത് കൂടിക്കാഴ്ച നടത്തി. ഗവർണറുമായി രാഷ്ട്രീയം ചർച്ചചെയ്തുവെന്നുപറഞ്ഞ രജനീകാന്ത് ഭാവിയിൽ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു.
രാജ്ഭവനിൽ സൗഹൃദസന്ദർശനം നടത്തുകമാത്രമായിരുന്നു. രാഷ്ട്രീയചർച്ചകളെക്കുറിച്ച് വിശദീകരിക്കാനാവില്ലെന്നും പോയിസ്ഗാർഡനിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് രജനീകാന്ത് പറഞ്ഞു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സജീവരാഷ്ട്രീയത്തിലെത്തുമെന്ന് 2018 ലെ പുതുവത്സരദിനത്തിലാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്നും പറഞ്ഞിരുന്നു. രജനീകാന്തിന്റെ പിന്തുണയ്ക്കായി ബിജെപി ശ്രമം നടത്തുകയും ചെയ്തു. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിനു മുന്പേ രജനി നിലപാട് മാറ്റുകയായിരുന്നു.
രജനീകാന്ത് തമിഴ്നാട് ഗവർണറെ കണ്ടു
02:07 AM Aug 09, 2022 | Deepika.com