ചംബ: ഹിമാചൽപ്രദേശിലെ ചംബ ജില്ലയിൽ ഞായറാഴ്ച അർധരാത്രി മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ പ്രളയത്തിൽ വൻനാശം. ഭഗോഡ, കന്ദ്വാര ഗ്രാമങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി.
അപകടത്തിൽ ഒരു കുട്ടി മരിച്ചു. വിജയ്കുമാർ (15)ആണു മരിച്ചത്. രണ്ടുപേർക്കു പരിക്കേറ്റു.കന്ദ്വാരയിൽ ഒരു പാലം തകർന്നു. നദികൾ കരകവിഞ്ഞതോടെ ഗുലേൽ ഗ്രാമത്തിലുള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപാർപ്പിച്ചു.
മേഘവിസ്ഫോടനം: ഹിമാചലിൽ ഒരു കുട്ടി മരിച്ചു
02:07 AM Aug 09, 2022 | Deepika.com