ന്യൂഡൽഹി: ഐഎസ് ഭീകര സംഘത്തിലെ സജീവ അംഗമെന്ന് കണ്ടെത്തിയ യുവാവിനെ ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ബട്ല ഹൗസിൽ നിന്നാണ് മുഹ്സിൻ അഹമ്മദ് എന്ന യുവാവിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈൻ മാർഗങ്ങളിലൂടെ ഐഎസ് ഭീകരപ്രവർത്തനങ്ങൾ നടത്തുകയും ഭീകരസംഘടനയ്ക്കായി ഇന്ത്യയിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും പണം സമാഹരിച്ച് ക്രിപ്റ്റോ കറൻസിയാക്കി സിറിയയിലേക്കും മറ്റും ഇയാൾ അയച്ചതായും എൻഐഎ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച ആറു സംസ്ഥാനങ്ങളിലെ 13 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ തെരച്ചിലിൽ വിവിധ രേഖകളും കണ്ടെത്തിയിരുന്നു.
ഐഎസ് ബന്ധം: ഡൽഹിയിൽ യുവാവ് അറസ്റ്റിൽ
01:06 AM Aug 08, 2022 | Deepika.com