ന്യൂഡൽഹി: മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഓഗസ്റ്റ് 15നു മുന്പ് നടക്കും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു സുപ്രധാനമായ ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഉറപ്പായി. 15 മന്ത്രിമാരെ ഉൾപ്പെടുത്തുമെന്നാണു സൂചന.
ജൂൺ 30ന് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഒരു മാസത്തിലേറെയായി മന്ത്രിസഭാ വികസനം നടന്നിരുന്നില്ല. ഇതിനെതിരേ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പുതിയ മന്ത്രിമാരിൽ ഭൂരിഭാഗം പേരും ബിജെപിയിൽനിന്നായിരിക്കും.
മന്ത്രിസഭാ വികസനം ഈയാഴ്ച; ഫഡ്നാവിസിന് ആഭ്യന്തരം ലഭിക്കും
01:05 AM Aug 08, 2022 | Deepika.com