ന്യൂഡൽഹി: കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീർ, കൂട്ടുപ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരേ എൻഐഎ സുപ്രീംകോടതിയെ സമീപിച്ചു.
സ്ഫോടനത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് എൻഐഎ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്.
എൻഐഎയുടെ അപ്പീൽ സെപ്റ്റംബർ 12ന് പരിഗണിക്കാൻ ജസ്റ്റീസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
കോഴിക്കോട് ഇരട്ടസ്ഫോടനം: എൻഐഎ സുപ്രീംകോടതിയിൽ
02:08 AM Aug 07, 2022 | Deepika.com