ദളിത് കൂട്ടക്കൊല: 27 പ്രതികൾക്കും ജീവപര്യന്തം
02:32 AM Aug 06, 2022 | Deepika.com
ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാചനാതം ഗ്രാമത്തിൽ മൂന്നു ദളിതുകളെ കൊലപ്പെടുത്തിയ കേസിലെ 27 പ്രതികൾക്കും ജീവപര്യന്തം തടവ്. പ്രത്യേക കോടതി ജഡ്ജി ജി. മുത്തുകുമാരൻ ആണു ശിക്ഷ പ്രഖ്യാപിച്ചത്. 2018 മേയ് 28ന് ഒരു സംഘം ഉയർന്ന ജാതിക്കാരാണ് ദളിതരെ ആക്രമിച്ചത്. കെ. അറുമുഖൻ, എ. ഷൺമുഖനാഥൻ, വി. ചന്ദ്രശേഖർ എന്നിവർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.