ന്യൂഡൽഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ച് എടുത്ത കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീംകോടതിയിൽ.
സിസ്റ്റർ അമല, സിസ്റ്റർ ആനി റോസ് എന്നിവർക്കെതിരെ കുറവിലങ്ങാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ഹൈക്കോടതി നേരത്തേ റദ്ദാക്കിയത്.
സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കോണ്‍സൽ സി.കെ. ശശിയാണ് കേരളത്തിനായി അപ്പീൽ ഹർജി ഫയൽ ചെയ്തത്.
കേസ് റദ്ദാക്കൽ: സുപ്രീംകോടതിയിൽ അപ്പീൽ
12:42 AM Aug 05, 2022 | Deepika.com