മുംബൈ: ഭീകര ഫണ്ടിംഗ് കേസിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി പർവേസ് സുബെർ വൈദ് മേമൻ(47) പിടിയിലായി. മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡ്(എടിഎസ്) ആണു മേമനെ പിടികൂടിയത്.
എടിഎസ് രജിസ്റ്റർ ചെയ്ത ഐഎഫ്ആറിൽ ദാവൂദിന്റെ ഇളയ സഹോദരൻ അനീസ് ഇബ്രാഹിമിന്റെ പേരുമുണ്ട്. അനീസിനൊപ്പം മേമൻ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് എടിഎസ് വൃത്തങ്ങൾ പറഞ്ഞു. പണാപഹരണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മേമൻ കുറേക്കാലം ദുബായിലായിരുന്നു. അന്വേഷണ ഏജൻസികളിൽനിന്നു രക്ഷപ്പെടാനായിരുന്നു ദുബായിൽ കഴിഞ്ഞത്.
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി പിടിയിൽ
12:42 AM Aug 05, 2022 | Deepika.com