കോൽക്കത്ത: ബംഗാളിൽ മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ അടക്കം ഒന്പതു പുതിയ മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ എൽ. ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
സ്നേഹാശിഷ് ചക്രവർത്തി, പാർഥ ഭൗമിക്, ഉദയൻ ഗുഹ, പ്രദീപ് മജുംദാർ, ബിർബാഹ ഹൻസ്ദ, ബിപ്ലബ് റോയി ചൗധരി, താജ്മുൽ ഹുസൈൻ, സത്യജിത് ബർമൻ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാർ. അഞ്ചു പേർക്കു കാബിനറ്റ് പദവിയും രണ്ടു പേർക്കു സ്വതന്ത്ര ചുമതലയുമാണ്. രണ്ടു പേർ സഹമന്ത്രിമാരാണ്.
ബംഗാളിൽ ബാബുൽ സുപ്രിയോ അടക്കം ഒന്പതു പുതിയ മന്ത്രിമാർ
01:20 AM Aug 04, 2022 | Deepika.com