ആശുപത്രിയിലെ തീപിടിത്തം: ഡോക്ടർ അറസ്റ്റിൽ
01:20 AM Aug 04, 2022 | Deepika.com
ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ മരിച്ച കേസിൽ ഡോക്ടറും ഉടമകളിലൊരാളുമായ സന്തോഷ് സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയുടെ 25 ശതമാനം ഉടമസ്ഥാവകാശമുള്ള ഇയാളെ ഉമാരിയ ജില്ലയിൽനിന്നാണു പിടികൂടിയത്.