ന്യൂഡൽഹി: പ്രവാചകനിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്ക് എതിരെയുള്ള സുപ്രീംകോടതി പരാമർശങ്ങൾക്ക് എതിരേ ചീഫ് ജസ്റ്റീസിന് കത്തയച്ച് ഉദ്യോഗസ്ഥർ.
ചീഫ് ജസ്റ്റീസ് എൻ.വി. രമണയ്ക്ക് അയച്ചിരിക്കുന്ന തുറന്ന കത്തിൽ 15 ജഡ്ജിമാർ, 77 ഉദ്യോഗസ്ഥർ, 25 മുൻ സായുധ സേന ഉദ്യോഗസ്ഥർ എന്നിവർ ഒപ്പു വച്ചിട്ടുണ്ട്. നൂപുർ ശർമയ്ക്ക് എതിരെയുള്ള പരാമർശങ്ങളിൽ സുപ്രീംകോടതി ലക്ഷ്മണരേഖ കടന്നുവെന്നാണ് കത്തിലെ വിമർശനം.ഹർജി പരിഗണിച്ച സുപ്രീംകോടതി ഉദയ്പുർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നൂപുർ ശർമയ്ക്ക് എതിരേ കടുത്ത വിമർശനങ്ങളാണ് ഉയർത്തിയത്.
നൂപുർ ശർമ: സുപ്രീംകോടതി പരാമർശങ്ങൾക്കെതിരേ ഉദ്യോഗസ്ഥരുടെ കത്ത്
01:23 AM Jul 06, 2022 | Deepika.com