ബസ് കൊക്കയിൽ വീണ് 13 പേർ മരിച്ചു
01:23 AM Jul 05, 2022 | Deepika.com
ഷിംല/മണാലി: മുപ്പതോളം യാത്രക്കാരുമായി വന്ന സ്വകാര്യ ബസ് കൊക്കയിൽ വീണ് കുട്ടികൾ ഉൾപ്പെടെ13 പേർ മരിച്ചു. ഹിമാചൽപ്രദേശിലെ കുളുവിൽ ജംഗ്ല വില്ലേജിൽ ഇന്നലെ രാവിലെ 8.30നാണു സംഭവം. സൈൻജിൽനിന്ന് ഷെയിൻഷേറിലേക്ക് വന്ന ബസ് കൊടുംവളവിൽ മറിയുകയായിരുന്നു.