ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോറിനും സുബ്രത് പഥക്കിനുമെതിരേ കോൺഗ്രസ് കേസ് ഫയൽചെയ്തു.
ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് എംപിമാർക്കും മറ്റു മൂന്നുപേർക്കുമെതിരേ കേസ് നൽകിയതെന്ന് പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു. ഡൽഹിയിലും ജാർഖണ്ഡിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും ഇവർക്കെതിരേ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരേ വ്യാജപ്രചാരണം നടത്തിയ നേതാക്കൾക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് കോൺഗ്രസ് നേതാവ് ജയറാം രമേശ് കത്ത് നൽകിയിരുന്നു.
രാഹുലിന്റെ വ്യാജവീഡിയോ; ബിജെപി എംപിമാർക്കെതിരേ കേസ്
01:23 AM Jul 05, 2022 | Deepika.com