ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡേ വിഭാഗം നിർദേശിച്ച എംഎൽഎയെ ചീഫ് വിപ്പ് ആക്കിയതിനെതിരേ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു.
ഉദ്ധവ് താക്കറേ വിഭാഗം നേരത്തെ ചീഫ് വിപ്പായി നിയമിച്ച സുനിൽ പ്രഭുവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചിനു മുന്നിൽ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി ഇന്നലെ ഇക്കാര്യം ഉന്നയിച്ചു.
ചീഫ് വിപ്പ്: ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയിൽ
01:23 AM Jul 05, 2022 | Deepika.com