ചണ്ഡിഗഡ്: പഞ്ചാബി ഗായകന് സിദ്ദു മൂസേവാലയെ വെടിവച്ചുകൊന്ന സംഘത്തിലെ പ്രധാനി അങ്കിത് സിര്‍സ, സഹായി സച്ചിന് ഭിവാനി എന്നിവരെ ഡല്‍ഹിയിലെ കാഷ്മീരിഗേറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്നു ഡൽഹി പോലീസ് പിടികൂടി. തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ലോറന്‍സ് ബിഷ്ണോയി-ഗോള്‍ഡി ബ്രാര്‍ അധോലോകസംഘത്തിലെ പ്രധാനികളാണു രണ്ടുപേരും. ഗായകനുനേരെ തുരുതുരേ വെടിവച്ചവരില്‍ ഒരാള്‍ അങ്കിത് സിര്‍സയും കൊലയാളി സംഘത്തിലെ നാലുപേര്‍ക്കും അഭയംനല്കിയത് സച്ചിന് ഭിവാനിയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് സ്പെഷല്‍ കമ്മിഷണര്‍ ഹര്ഗോവീന്ദര് സിംഗ് ദാലിവാല്‍ പറഞ്ഞു.
ഹരിയാനയിലെ സോനിപത് നിവാസിയായ അങ്കിതിനെതിരേ രാജസ്ഥാനില്‍ രണ്ട് കൊലക്കേസുകൾ ഉണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.
സിദ്ദു മൂസേവാല വധം: ഷാർപ്പ്ഷൂട്ടറും സഹായിയും ഡൽഹിയിൽ പിടിയിൽ
01:22 AM Jul 05, 2022 | Deepika.com