ഗോഹട്ടി/ഇംഫാൽ: മണിപ്പുരിലെ നോനിയിൽ റെയിൽവേ നിർമാണകേന്ദ്രത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 37 ആയി. ഇന്നലെ മൂന്ന് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. കാണാതായ 25 പേർക്കായി തിരിച്ചിൽ തുടരുകയാണ്.
ശനിയാഴ്ച രാത്രിയോടെ ടുപുൽ മേഖലയിൽ വീണ്ടും കനത്ത മഴയും മണ്ണിടിച്ചിലും അനുഭവപ്പെടുന്നത് തെരച്ചിൽ മന്ദഗതിയിലാക്കി. മഖുവാമിനുസമീപമുള്ള ടുപുൾ യാർഡ് റെയിൽവേ നിർമാണക്യാന്പിനു സമീപം ബുധനാഴ്ച അർധരാത്രിയുണ്ടായ മണ്ണിടിച്ചിലാണ് 37 പേരുടെ ജീവനെടുത്തത്.
മണിപ്പുർ ദുരന്തം: മരണം 37
01:21 AM Jul 04, 2022 | Deepika.com