പഞ്ചാബ് മന്ത്രിസഭാ വികസനം ഇന്ന്
01:19 AM Jul 04, 2022 | Deepika.com
ചണ്ഡിഗഡ്: പഞ്ചാബ് മന്ത്രിസഭാ വികസനം ഇന്നു നടക്കും. അഞ്ചു പേരെ പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണു റിപ്പോർട്ട്. ഇതോടെ മുഖ്യമന്ത്രിയുൾപ്പെടെ 15 മന്ത്രിമാരാകും. അമൻ അറോറ, ഡോ. ഇന്ദർബീർ സിംഗ് നിജ്ജാർ, അൻമോൾ ഗഗൻ മാൻ, ഫൗജ സിംഗ്, ചേതൻ സിംഗ് ജൗരമജ്റ, സർവ്ജീക് കൗർ മാനുകെ തുടങ്ങിയവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്കു പറയപ്പെടുന്നുണ്ട്.