ന്യൂഡൽഹി: സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതിത്തീരുവ 12.5 ശതമാനമായി വർധിപ്പിച്ച് കേന്ദ്രസർക്കാർ. ജിഎസ്ടി, കാർഷിക സെസ് എന്നിവയും ചേർന്നു നികുതി 15 ശതമാനമായി ഉയരും.
സ്വർണത്തിന്റെ ഇറക്കുമതി കുറച്ച് രൂപയുടെ മൂല്യത്തകർച്ച തടയുകയാണ് ലക്ഷ്യം.
രൂപയുടെ മൂല്യം ഇടിയുകയും രാജ്യത്തിന്റെ വ്യാപാര കമ്മി ഉയരുകയും ചെയ്യുകയാണ്. രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി ഒരു യുഎസ് ഡോളറിന് 79.12 രൂപ എന്ന നിരക്കിലെത്തി. കഴിഞ്ഞ വർഷം രാജ്യത്തിന്റെ വ്യാപര കമ്മി 24.29 ബില്യണ്‍ ഡോളറായാണ് ഉയർന്നത്.
സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കൂട്ടി
12:56 AM Jul 02, 2022 | Deepika.com