പാറ്റ്ന: കേസിന്റെ തെളിവിനായി കോടതിയിൽ കൊണ്ടുവന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപോലീസുകാർക്ക് പരിക്ക്. ബിഹാറിലെ പാറ്റ്ന സിവിൽകോടതിയിൽ വെള്ളിയാഴ്ചയാണു സംഭവം.
കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇൻസ്പെക്ടറും കോൺസ്റ്റബിളും വിചാരണമുറിയിലെ മേശപ്പുറത്ത് ബോംബ് അടങ്ങുന്ന പെട്ടി കൊണ്ടുവച്ചത്. ഇതിനുശേഷം കോടതിയിൽ സമർപ്പിക്കാനുള്ള രേഖകൾ പൂരിപ്പിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
തൊണ്ടിമുതൽ പൊട്ടിത്തെറിച്ച് പോലീസുകാർക്ക് പരിക്ക്
12:35 AM Jul 02, 2022 | Deepika.com