ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തു എന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി ഇന്നു വാദം കേൾക്കും.
കഴിഞ്ഞ ചൊവ്വാഴ്ച പട്യാല ഹൗസ് കോടതിയിലെ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ മുഹമ്മദ് സുബൈറിനെ നാലു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
അന്വേഷണങ്ങളോട് മുഹമ്മദ് സുബൈർ സഹകരിക്കുന്നില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കിയപ്പോഴാണ് വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടത്.
മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ: ഇന്നു വാദം കേൾക്കും
01:52 AM Jul 01, 2022 | Deepika.com