പാർലമെന്റ് വർഷകാല സമ്മേളനം 18 മുതൽ
01:52 AM Jul 01, 2022 | Deepika.com
ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം 18 മുതൽ ഓഗസ്റ്റ് 12 വരെ. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ യഥാക്രമം 18, ഓഗസ്റ്റ് ആറ് തീയതികളിൽ നടക്കും. പാർലമെന്റ് കാബിനറ്റ് കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഇപ്പോഴത്തെ പാർലമെന്റ് മന്ദിരത്തിൽ ചേരുന്ന അവസാനത്തെ സമ്മേളനമാകും ഇത്.