ഗോഹട്ടി: തോരാമഴയെത്തുടർന്ന് ആസാമിൽ പ്രളയക്കെടുതി തുടരുന്നു. പ്രളയദുരിതങ്ങളിൽ ഇന്നലെ അഞ്ചുപേർ മരിച്ചു.
ഇതോടെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 139 ആയെന്ന് ആസാം ദുരന്തനിവാരണ അഥോറിറ്റി വാർത്താകുറിപ്പിൽ പറയുന്നു. 24.92 ലക്ഷം പേരാണ് മഴമൂലം ദുരിതം അനുഭവിക്കുന്നത്.
ബ്രഹ്മപുത്ര, ബേകി, കോപ്ലി, ബാറക്, കുഷിയാര നദികൾ കരകവിഞ്ഞു. കൊക്രജാർ, ചിരാഗ്, ബക്സ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഒന്പതു ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പു നല്കി.
മഴ കനത്തു, ആസാമിൽ പ്രളയക്കെടുതി
12:16 AM Jun 30, 2022 | Deepika.com