പൊതുമേഖലാ ബാങ്കുകൾ പൂർണമായും സ്വകാര്യവത്കരിക്കാൻ നീക്കം

01:39 AM Jun 29, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ പൂ​ർ​ണ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്കു വ​ഴി​തി​രി​ച്ചു വി​ടാ​നൊ​രു​ങ്ങി കേ​ന്ദ്രസ​ർ​ക്കാ​ർ.

പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ പൂ​ർ​ണ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു​ള്ള ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സ​ർ​ക്കാ​ർ. 1970ലെ ​ബാ​ങ്കിം​ഗ് നി​യ​മമനു​സ​രി​ച്ച് പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു കു​റ​ഞ്ഞ​ത് 51 ശ​ത​മാ​ന​മെ​ങ്കി​ലും ഓ​ഹ​രി​പ​ങ്കാ​ളി​ത്തം വേ​ണം. ഇ​തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നാ​ണ് നീ​ക്കം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം 26 ശ​ത​മാ​ന​മാ​യി കു​റ​ച്ച് സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ച​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ച് പൂ​ർ​ണ​മാ​യി ബാ​ങ്കു​ക​ളെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാം എ​ന്ന​താ​ണ് പ​ദ്ധ​തി.

എ​ന്നാ​ൽ, ഒ​റ്റ​യ​ടി​ക്ക് സ​ന്പൂ​ർ​ണ സ്വ​കാ​ര്യ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തു​ൾ​പ്പെ​ടെ നി​യ​മ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തു​ന്ന​തി​നെക്കുറി​ച്ചാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്ന​ത്. നി​ക്ഷേ​പ​ക​രു​ടെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ന്പൂ​ർ​ണ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്കു സ​ർ​ക്കാ​ർ നീ​ങ്ങു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ റി​സ​ർ​വ് ബാ​ങ്കു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണ്. പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്കിം​ഗ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു വെങ്കി​ലും അ​വ​ത​രി​പ്പി​ച്ചില്ല.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ക്ഷേ​പ​ക​രു​ടെ പ​ക്ഷ​ത്തുനി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾകൂ​ടി കേ​ന്ദ്രം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ത​ട​സ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും പാ​ടേ ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

ര​ണ്ടു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും ഒ​രു ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ബ​ജ​റ്റി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റെ സ്വ​കാ​ര്യ​വ​ത്ക​ര​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.