ബാലസോർ: കപ്പലിൽനിന്ന് വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര ഉപരിതല മിസൈൽ (വിൽ-എസ്ആർഎസ്എഎം) ഒഡീഷ തീരത്തെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചി (ഐടിആർ)ൽ വിജയകരമായി പരീക്ഷിച്ചു.
വിഎൽ-എസ്ആർഎസ്എഎം മിസൈൽ സംവിധാനം വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിനുവേണ്ടിയുള്ളതാണ്. മിസൈൽ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒയിലെ ശാസ്ത്രജ്ഞരെയും ഇന്ത്യൻ നേവിയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
ഹ്രസ്വദൂര ഉപരിതല മിസൈൽ പരീക്ഷണം വിജയം
01:12 AM Jun 25, 2022 | Deepika.com