ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോ മേധാവിയായി തപൻ കുമാർ ദേക്ക ചുമതലയേൽക്കും. ഹിമാചൽ പ്രദേശ് കേഡറിലെ 1988 ബാച്ച് ഉദ്യോഗസ്ഥനാണ് തപൻ കുമാർ ദേക്ക. രണ്ടു വർഷത്തെ നിയമന കാലയളവിൽ 30ന് ഇദ്ദേഹം ചുമതലയേൽക്കും.
ഐബി തലപ്പത്തെത്തുന്ന തപൻ കുമാർ ദേക്ക നിലവിൽ ഐബിയുടെ തന്നെ ഓപ്പറേഷൻസ് ഡെസ്കിന്റെ തലവനാണ്. ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) സെക്രട്ടറി സാമന്ത് കുമാർ ഗോയലിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബ് കേഡറിലെ 1984 ബാച്ച് ഉദ്യോഗസ്ഥനായ ഗോയലിന്റെ കാലാവധി 2023 ജൂണ്‍ 30ന് അവസാനിക്കും.
തപൻ കുമാർ ദേക്ക ഐബി മേധാവി
01:12 AM Jun 25, 2022 | Deepika.com