ഗോവയിൽ രണ്ടു മലയാളികൾ അറസ്റ്റിൽ
01:12 AM Jun 25, 2022 | Deepika.com
ഗോവ: ഗോവയിൽ വാഹനമോഷണത്തിന് രണ്ടു മലയാളികൾ അറസ്റ്റിലായി. ഡാൻദോ മേഖലയിലെ അൻജുന ബീച്ചിൽ നിന്ന് തന്റെ ബൈക്ക് മോഷണംപോയെന്നുകാണിച്ച് ഗോവ സ്വദേശി നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് മലയാളികളായ ഡാനിയൽ ദോസ് (27) അരുൺ കുനിൽ (26) എന്നിവർ പിടിയിലായത്.