ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിന് ഹാജരാകുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ടു കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി.
കോവിഡ് രോഗബാധയെത്തുടർന്നു ചികിത്സയിലായിരുന്ന സോണിയ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. ആരോഗ്യനില വീണ്ടെടുക്കേണ്ടതിനാൽ ഇന്നു നിശ്ചയിച്ചിട്ടുള്ള ഇഡിയുടെ ചോദ്യംചെയ്യലിൽ ഹാജരാകാൻ സാധിക്കില്ലെന്നും ഏതാനും ആഴ്ചകൾ ഇളവ് അനുവദിക്കണമെന്നും സോണിയ ഇഡിക്കു കത്തെഴുതി.
ആരോഗ്യനില മോശമായതിനെത്തുടർന്ന് എട്ടിനു നിശ്ചയിച്ചിരുന്ന ചോദ്യംചെയ്യലാണ് ഇഡി ഇന്നേക്കു മാറ്റിയത്. കോവിഡ് പോസിറ്റീവായതിനു പിന്നാലെ മൂക്കിൽനിന്നു രക്തസ്രാവവും ശ്വാസകോശത്തിൽ അണുബാധയും ഉണ്ടായ സോണിയ 20നാണ് ആശുപത്രി വിട്ടത്.
ഇഡി ചോദ്യംചെയ്യൽ മാറ്റിവയ്ക്കണമെന്ന് സോണിയ
01:39 AM Jun 23, 2022 | Deepika.com