ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നാളെ കോവിഡ് ഉന്നതതല അവലോകന യോഗം ചേരും.
എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ, ഐസിഎംആർ മേധാവി ബൽറാം ഭാർഗവ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഡയറക്ടർ സുർജീത് സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
നിലവിൽ മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ്, തെലുങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ആയിരത്തിനു മുകളിൽ സജീവ കോവിഡ് കേസുകളുണ്ട്.
കോവിഡ് ഉയരുന്നു: ഉന്നതതല അവലോകന യോഗം നാളെ
01:14 AM Jun 23, 2022 | Deepika.com