ന്യൂഡൽഹി: അഗ്നിപഥ് പ്രതിഷേധത്തിനു പിന്നാലെ ‘ഒരു റാങ്ക് ഒരു പെൻഷൻ’ പദ്ധതി പ്രകാരമുള്ള പെൻഷൻ തുക കുടിശിക ഉൾപ്പെടെ കൊടുത്തുതീർക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി സംബന്ധിച്ച് രാജ്യത്തെ വിമുക്ത ഭടന്മാരുടെ കൂട്ടായ്മയായ എക്സ് സർവീസ്മെൻ നൽകിയ ഹർജി തള്ളിയ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ പദ്ധതി പൂർണമായും ശരിവച്ചിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെയാകും പെൻഷൻ നൽകുക.
ഒരേ കാലയളവിൽ ഒരേ തസ്തികയിൽ സേവനം അനുഷ്ഠിച്ചു വിരമിച്ചവർക്ക് ഒരേ പെൻഷൻ നൽകുന്നതിനുള്ള വണ്‍ റാങ്ക് വണ്‍ പെൻഷൻ പദ്ധതി 2015 നവംബറിലാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധം തണുപ്പിക്കുന്നതിനാണ് നടപടിയെന്നും വിമർശനങ്ങളുണ്ട്.
ഒരു റാങ്ക് ഒരു പെൻഷൻ കുടിശിക തീർക്കാൻ കേന്ദ്രം
01:14 AM Jun 23, 2022 | Deepika.com