ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 14 അംഗ മാനേജ്മെന്റ് സമിതിയുമായി പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ ചർച്ച നടത്തി. സമിതി കൺവീനറായ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, കേന്ദ്രമന്ത്രിമാരായ ജി.കിഷൻ റെഡ്ഢി, അർജുൻ റാം മേഘ്വാൾ, ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്ഡെ, സി.ടി. രവി തുടങ്ങിയവർ നദ്ദയുടെ വീട്ടിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തന്ത്രങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ബിജെപിയുടെ രാഷ്ട്രപതിസ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ മാനേജ്മെന്റ് സമിതിയംഗങ്ങൾ രാജ്യം മുഴുവൻ സന്ദർശനം നടത്തും. പ്രചാരണത്തിനും തെരഞ്ഞെടുപ്പ് ഏകോപനത്തിനുമാണ് സമിതിയംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിലെത്തുന്നത്. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള പാർട്ടികളുമായി ചർച്ച നടത്താൻ ജെ.പി. നദ്ദയെയും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെയും ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശരദ് പവാർ, മമത ബാനർജി, നിതീഷ്കുമാർ, ഫാറുഖ് അബ്ദുള്ള, നവീൻ പട്നായിക് തുടങ്ങിയ നേതാക്കളുമായി നദ്ദയും രാജ്നാഥ് സിംഗും ചർച്ച നടത്തിയിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി ചർച്ച നടത്തി
12:55 AM Jun 20, 2022 | Deepika.com