സോണിയ ഗാന്ധി വേഗത്തിൽ സുഖം പ്രാപിക്കുന്നു
12:37 AM Jun 19, 2022 | Deepika.com
ന്യൂഡൽഹി: കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സർ ഗംഗാറാം ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വേഗത്തിൽ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ. ഈമാസം ആദ്യമാണ് കോൺഗ്രസ് അധ്യക്ഷയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തയായശേഷം കഴിഞ്ഞ ഞായറാഴ്ച വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു.