ശ്രീനഗർ: ജമ്മുവിലെ അവന്തിപോറയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. സംബൂറ സ്വദേശി ഫാറുഖ് അഹമ്മദ് മിർ ആണു കൊല്ലപ്പെട്ടത്. ഡ്യൂട്ടി ഓഫ് എടുത്ത് ജന്മഗ്രാമത്തിലെത്തിയതായിരുന്നു ഫാറുഖ്. വീടിനു സമീപത്തെ പാടത്തു വെള്ളം തളിക്കാനായി പോയി തിരിച്ചെത്താത്തതിനെത്തുടർന്നു ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൈത്തോക്കുകൊണ്ടുള്ള വെടിയേറ്റാണ് ഫാറുഖ് കൊല്ലപ്പെട്ടതെന്നു പ്രഥമ അന്വേഷണ റിപ്പോർട്ട്. ഈ വർഷം സമാനസംഭവങ്ങളിലായി ഒന്പതു പോലീസുകാരാണു വെടിയേറ്റു മരിച്ചത്. ഇവരിൽ ഏഴുപേരെ തീവ്രവാദികൾ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ജമ്മുവിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
12:37 AM Jun 19, 2022 | Deepika.com