മുംബൈ: ആഡംബരകപ്പലിലെ ലഹരിപാർട്ടിക്കിടെ അറസ്റ്റിലായി 26 ദിവസം ജയിലിൽക്കഴിയേണ്ടിവന്ന ആര്യൻ ഖാന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ ക്ലീൻചിറ്റ്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകനായ ആര്യനെതിരേ തെളിവില്ലെന്നു മുംബൈയിലെ വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻസിബി പറയുന്നു.
ആര്യന്റെ കൈൽനിന്നു ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും തെളിവുകളുടെ അഭാവത്തിൽ ആര്യനെയും മറ്റ് അഞ്ചു പേരെയും കുറ്റപത്രത്തിൽ പരാമർശിക്കുന്നില്ലെന്നും എൻസിബി തലവൻ എസ്.എൻ. പ്രധാൻ ഡൽഹിയിൽ പറഞ്ഞു.
ആറായിരം പേജുള്ള കുറ്റപത്രത്തില്‍, ആഡംബരകപ്പലിൽനിന്നു പിടിയിലായ 14 പേരാണു പ്രതിസ്ഥാനത്തുള്ളത്. അറസ്റ്റിലായ 20 പേരിൽ ആര്യനുള്‍പ്പെടെ ആറുപേരെ മതിയായ തെളിവുകളുടെ അഭാവത്തിൽ ഒഴിവാക്കുകയായിരുന്നു.
ആര്യൻ ഖാന് ക്ലീൻചിറ്റ്
01:23 AM May 28, 2022 | Deepika.com