ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയ്ക്ക് (നീറ്റ്) ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത് 18 ലക്ഷത്തിലേറെ വിദ്യാർഥികൾ. 2011 നെ അപേക്ഷിച്ച് 2.5 ലക്ഷത്തിന്റെ വർധനയാണിത്.
ഈവർഷം 18.72 ലക്ഷം പേരാണ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇതിൽ 10.64 ലക്ഷം പെൺകുട്ടികളും 8.07 ലക്ഷം ആൺകുട്ടികളുമുണ്ട്. 771 വിദേശികളും 910 വിദേശ ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടും. ജൂലൈ 17 നാണു പരീക്ഷ.
നീറ്റിന് ഈ വർഷം 18 ലക്ഷം വിദ്യാർഥികൾ
01:09 AM May 28, 2022 | Deepika.com