ന്യൂഡൽഹി: റേഡിയേഷൻ ഓങ്കോളജിയിലെ ബിരുദാനന്തര ബിരുദം മെഡിക്കൽ ഓങ്കോളജിയിൽ ഡോക്ടറേറ്റ് ചെയ്യുന്നതിനുള്ള യോഗ്യതാപട്ടികയിൽനിന്നു നീക്കംചെയ്ത ദേശീയ മെഡിക്കൽ കമ്മീഷൻ തീരുമാനത്തിൽ വിശദീകരണം തേടി സുപ്രീംകോടതി.
സൂപ്പർ സ്പെഷാലിറ്റി കോഴ്സുകളിലേക്കു പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ പരിഷ്കരിച്ച നടപടിയെ ചോദ്യം ചെയ്ത് റേഡിയോ ഓങ്കോളജിസ്റ്റുകളും അനസ്തേഷ്യാ വിദഗ്ധരും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി എൻഎംസിയുടെ നിലപാട് തേടിയത്.
യോഗ്യതാ കോഴ്സുകൾ നീക്കംചെയ്തതിൽ വിശദീകരണം തേടി സുപ്രീംകോടതി
01:09 AM May 28, 2022 | Deepika.com