നാഗ്പുരിൽ രക്തം സ്വീകരിച്ച നാലു കുട്ടികൾ എച്ച്ഐവി പോസിറ്റീവ്, ഒരാൾ മരിച്ചു
01:06 AM May 27, 2022 | Deepika.com
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ രക്തം സ്വീകരിച്ച നാലു കുട്ടികൾ എച്ച്ഐവി പോസിറ്റീവ് ആയി. ഇതിൽ ഒരാൾ മരിച്ചു. കുട്ടികൾ തലാസീമിയ ബാധിതരായിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.