ന്യൂഡൽഹി: പൂന ജ്ഞാദീപ വിദ്യാപീഠത്തിൽ (ജെഡിവി) അധ്യാപകനായിരുന്ന പ്രമുഖ ഗ്ര ന്ഥകാരനും ചിന്തകനുമായ റവ. ഡോ. സുഭാഷ് ആനന്ദ് (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു രാജസ്ഥാനിലെ ഉദയ്പുരിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ നടത്തി.
ഉദയ്പുർ രൂപതാ വൈദികനായ ഫാ. സുഭാഷ് ആനന്ദ് 1943 നവംബർ 15നാണു ജനിച്ചത്. ബെനഡിക്ട് ആൽവാരസ് എന്നായിരുന്നു യഥാർഥ പേര്. 1967ൽ പൗരോഹിത്യം സ്വീകരിച്ചു.
പൂന ജ്ഞാദീപ വിദ്യാപീഠത്തിൽ വൈദിക പരിശീലനം നേടിയ ഫാ. സുഭാഷ് ആനന്ദ് 30 വർഷത്തോളം അവിടെ അധ്യാപകനായിരുന്നു.
ഫാ. സുഭാഷ് ആനന്ദ് അന്തരിച്ചു
01:55 AM May 26, 2022 | Deepika.com