ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു
01:55 AM May 26, 2022 | Deepika.com
കോയന്പത്തൂർ: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു. വെള്ളല്ലൂർ അണ്ണെ സത്യനഗർ ഷണ്മുഖം മകൻ ദീക്ഷിത് (26) ആണ് മരിച്ചത്. ഐടി പ്രഫഷണലായ ദീക്ഷിത് തുടിയല്ലൂരിലുള്ള സുഹൃത്തുക്കളെ സന്ദർശിച്ച് വെള്ളല്ലൂരിലേക്കു തിരിച്ചു വന്നുകൊണ്ടിരിക്കെ കോയന്പത്തൂർ മേട്ടുപ്പാളയം റോഡിൽവച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.