ന്യൂഡൽഹി: കുത്തബ്മിനാർ സമുച്ചയത്തിൽ ഹിന്ദു- ജൈന വിഗ്രഹങ്ങൾ പുനഃസ്ഥാപിക്കണമെന്ന ഹർജിയെ എതിർത്ത് പുരാവസ്തു വകുപ്പ്. ആരാധന നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് ഒരുവിഭാഗം കോടതിയിൽ നൽകിയ ഹർജിയിലാണ് നിലപാട് അറിയിച്ചത്.
കുത്തബ്മിനാർ ഒരു ആരാധനാലയമല്ലെന്നും സ്മാരകത്തിന്റെ നിലവിലെ അവസ്ഥയിൽ മാറ്റം വരുത്താനാകില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കുത്തബ്മിനാർ: ഹർജിയെ എതിർത്ത് പുരാവസ്തു വകുപ്പ്
02:18 AM May 25, 2022 | Deepika.com