കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ടു മരണം
02:18 AM May 25, 2022 | Deepika.com
ഹുബള്ളി: ഹുബള്ളി-ധർവാദ് ബൈപാസ് റോഡിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. മഹാരാഷ്ട്രയിലെ കോൽഹാപുരിൽനിന്നു ബംഗളൂരുവിലേക്കു വരികയായിരുന്നു ബസ്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരേവന്ന ട്രക്കിലിടിച്ചുമറിയുകയായിരുന്നു. ആറു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.