കെഎസ്ആർടിസിക്ക് ഇന്ധനത്തിനു കൂടിയ വില; സുപ്രീംകോടതി നോട്ടീസയച്ചു

02:16 AM May 20, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​പ​ണി​വി​ല​യേ​ക്കാ​ളും കൂ​ടു​ത​ൽ തു​ക പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ ഇ​ന്ധ​ന​ത്തി​ന് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നും എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. എ​ട്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണം. വി​ല​നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മ​ധ്യ​സ്ഥ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി മ​ര​വി​പ്പി​ച്ചു.

വി​പ​ണി​വി​ല​യേ​ക്കാ​ളും കൂ​ടു​ത​ൽ തു​ക പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്കന്പ​നി​ക​ൾ കെ​എ​സ്ആ​ർ​ടി​സി​യി​ൽനി​ന്ന് ഈ​ടാ​ക്കു​ന്ന​ത് ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണെ​ന്ന് ജ​സ്റ്റീ​സ് അ​ബ്ദു​ൾ ന​സീ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

വി​പ​ണി വി​ല​യ്ക്ക് ഡീ​സ​ൽ ന​ൽ​കാ​ത്ത​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് കെ​എ​സ്ആ​ർ​ടി​സി​ക്കാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലും അ​ഭി​ഭാ​ഷ​ക​ൻ ദീ​പ​ക് പ്ര​കാ​ശും വാ​ദി​ച്ചു. എ​ന്നാ​ൽ അ​ധി​ക​വി​ല ഈ​ടാ​ക്കു​ന്ന​വ​രി​ൽ​നി​ന്ന് എ​ന്തി​ന് വാ​ങ്ങു​ന്നു​വെ​ന്നും മ​റ്റ് എ​ണ്ണ​ക്കന്പ​നി​ക​ളി​ൽനി​ന്ന് ഡീ​സ​ൽ വാ​ങ്ങി​ക്കൂ​ടെ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ഉ​യ​ർ​ന്ന​വി​ല​യ്ക്ക് ഒ​രു ലി​റ്റ​ർ ഇ​ന്ധ​നം പോ​ലും കെ​എ​സ്ആ​ർ​ടി​സി വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് പൊ​തു​മേ​ഖ​ലാ എ​ണ്ണ ക്ക​ന്പ​നി​ക​ൾ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കോ​ർ​പ​റേ​ഷ​ൻ നി​ല​വി​ൽ റീ​ട്ടെ​യ്ൽ പ​ന്പു​ക​ളി​ൽനി​ന്നാ​ണ് ഡീ​സ​ൽ വാ​ങ്ങു​ന്ന​ത്. ഇ​തു ത​ങ്ങ​ളു​മാ​യി ഏ​ർ​പ്പെ​ട്ട ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണ്. എ​ന്നാ​ൽ അ​തി​ൽ ഇ​പ്പോ​ൾ പ​രാ​തി​യി​ല്ല. ക​രാ​ർ പ്ര​കാ​ര​മാ​ണെ​ങ്കി​ൽ ഡീ​സ​ലി​നു പ​ണം ന​ൽ​കാ​ൻ നാ​ല്പ​ത്ത​ഞ്ച് ദി​വ​സ​ത്തെ സ​മ​യം കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കും.

നി​ല​വി​ൽ ത​ങ്ങ​ൾ​ക്ക് നൂ​റു​കോ​ടി രൂ​പ​യി​ല​ധി​കം കെ​എ​സ്ആ​ർ​ടി​സി ന​ൽ​കാ​നു​ണ്ടെ​ന്ന് എ​ണ്ണ ക​ന്പ​നി​ക​ൾ കോ​ട​തി​യെ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ജൂ​ലൈ​യി​ലാ​കും ഇ​നി കേ​സ് പ​രി​ഗ​ണി​ക്കു​ക.